കോട്ടയം ജില്ലാ ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടി, കണ്ടെത്തിയത് ആശുപത്രിയിലെ ഔഷധ തോട്ടത്തിൽ.


കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രി വളപ്പിൽ കഞ്ചാവ് ചെടി കണ്ടെത്തി. ജനറൽ ആശുപത്രി വളപ്പിലെ ഔഷധ തോട്ടത്തിൽ നിന്നുമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

 

 രണ്ടര മാസത്തോളം പ്രായമുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. എങ്ങനെയാണ് ഇവിടെ കഞ്ചാവ് ചെടി എത്തിയതെന്നോ ആരെങ്കിലും നട്ടു വളർത്തിയതാണോ എന്നുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. ആശുപത്രി ഉപദേശക സമിതി അംഗങ്ങൾ അറിയിച്ചതു്ൻസാരിച്ചു എക്സൈസ് സംഘം സ്ഥലത്തെത്തി കഞ്ചാവ് ചെടി ഇവിടെ നിന്നും നീക്കം ചെയ്തു. ആശുപത്രി വളപ്പിൽ ഔഷധ ഉദ്യാനത്തിൻ്റെ അടുത്ത് എങ്ങനെ കഞ്ചാവ് തൈ വന്നു എന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്.