കോട്ടയത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവാവ് മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് സംശയം, 3


കോട്ടയം: കോട്ടയത്ത് ഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന കുമരകം സ്വദേശിയായ യുവാവ് മരിച്ചു.

 

 കുമരകം സ്വദേശി ജ്യോതിഷ് ആണ് മരിച്ചത്. പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥകൾ അനുഭവപ്പെട്ടു ചികിത്സയിലായിരുന്ന യുവാവാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. സുഹൃത്തുക്കളായ 3 പേർ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.