പാലായിൽ കുളത്തിൽ വീണു വിദ്യാർത്ഥി മുങ്ങി മരിച്ചു.


പാലാ: പാലായിൽ കുളത്തിൽ വീണു വിദ്യാർത്ഥി മുങ്ങി മരിച്ചു. പ്രവിത്താനം സ്വദേശി സുനിലിന്റെ മകൻ ഗോഡ്വിൻ സുനിൽ(14) ആണ് മരിച്ചത്.

 

 വൈകിട്ട് 5 മണിയോടെ സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങിയത് ആണ് ഗോഡ്വിൻ. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ച് എത്തിയപ്പോഴാണ് കുളത്തിനു സമീപം സൈക്കിളും ചെരിപ്പും കണ്ടത്. ഉടനെ തന്നെ ബന്ധുക്കൾ അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയെത്തി കുട്ടിയെ കുളത്തിൽ നിന്നുമെടുത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.