ചങ്ങനാശ്ശേരി ജോയിൻ്റ് ആർ.ടി.ഓ ഓഫീസിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫാൻസി നമ്പർ ലേലത്തുകകളിൽ ഒന്ന്! 'KL 33 S 9000' എന്ന ഫാൻസി നമ്പർ ചങ്ങനാശ്ശേരി സ്വദേ


ചങ്ങനാശ്ശേരി: വാശിയേറിയ ഫാൻസി നമ്പർ ലേല മത്സരത്തിനാണ് തിങ്കളാഴ്ച ചങ്ങനാശ്ശേരി ജോയിൻ്റ് ആർ.ടി.ഓ ഓഫീസ് സാക്ഷ്യത്തെ വഹിച്ചത്. വെറുമൊരു ഫാൻസി നമ്പർ ലേലം വിളി മാത്രമായിരുന്നില്ല അത്.

 

 ചങ്ങനാശ്ശേരി ജോയിൻ്റ് ആർ.ടി.ഓ ഓഫീസിൻ്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫാൻസി നമ്പർ ലേലത്തുകകളിൽ ഒന്ന്! 'KL 33 S 9000' എന്ന ഫാൻസി നമ്പർ ചങ്ങനാശ്ശേരി സ്വദേശി സ്വന്തമാക്കിയത് ഒൻപത് ലക്ഷം രൂപയ്ക്ക്. ചങ്ങനാശ്ശേരി സ്വദേശിയായ മനു മാത്യു വെട്ടുകുഴിയിൽ ആണ് ഈ പ്രീമിയം നമ്പർ ഒൻപത് ലക്ഷം രൂപയ്ക്ക് ലേലത്തിൽ സ്വന്തമാക്കിയത്. പുതിയ ടൊയോട്ട ഫോർച്യൂണർ ലെജൻഡർ ആഡംബര വാഹനത്തിനായാണ് മനു ഈ നമ്പർ സ്വന്തമാക്കിയത്.

Next
This is the most recent post.
Previous
Older Post