എരുമേലി: എരുമേലിയിൽ പാറമടക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികളെ കാണാതായി. ഞായറാഴ്‌ച വൈകിട്ട് 6 മണിയോടെയാണ് സംഭവം.

എരുമേലി കൊടിത്തോട്ടം പാറമടക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികളെയാണ് കാണാതായത്. 5 പേരടങ്ങുന്ന സംഘമാണ് പാറമടക്കുളത്തിൽ കുളിക്കാനെത്തിയത്. ഇവരിൽ 2 പേരെയാണ് കാണാതായത്. എരുമേലിയിൽ നിന്നും പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശവാസികളായ കുട്ടികളാണ് ഇവിടെ കുളിക്കാൻ എത്തിയത്. ഓട്ടോമൊബൈൽ വിദ്യാർത്ഥിയായ ചീരംചേമ്പിൽ ആഷ്‌ലിൻ, പ്ലസ് വൺ വിദ്യാർത്ഥിയായ തടത്തിൽ ആഷെർ എന്നിവരെയാണ് കാണാതായതെന്നാണ് വിവരം. ഇരുവരും പ്രദേശവാസികൾ തന്നെയാണ്.
