പാലാ: പാലാ-കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ വീണ്ടും വാഹനാപകടം. കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു സ്‌കൂട്ടർ യാത്രക്കാരായ 2 പേർക്ക് പരിക്കേറ്റു. പാലാ-കൊടുങ്ങൂർ റൂട്ടിൽ പൂവത്തിളപ്പിൽ ആയിരുന്നു അപകടം.

പരുക്കേറ്റ സ്‌കൂട്ടർ യാത്രക്കാരായ മുത്തോലി സ്വദേശികൾ രഞ്ജു (37),ഗോപിക (25) എന്നിവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന് വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം. ഇന്ന് ഈ റൂട്ടിൽ ഇത് രണ്ടാം തവണയാണ് അപകടം ഉണ്ടാകുന്നത്. രാവിലെ 10 മണിയോടെ പൂവത്തിളപ്പിൽ വച്ച് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പള്ളിക്കത്തോട് സ്വദേശികളായ ആഷ പി നായർ (42), അർജുൻ സൂരജ് (13) എന്നിവർക്കു പരുക്കേറ്റിരുന്നു.
