പ്രാർത്ഥനകൾ വിഫലം, എരുമേലിയിൽ പാറമടക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ 2 വിദ്യാർത്ഥികളും മരണപ്പെട്ടു, മൃതദേഹങ്ങൾ കണ്ടെത്തി.


എരുമേലി: ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനകൾ വിഫലമാക്കി എരുമേലിയിൽ പാറമടക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ 2 വിദ്യാർത്ഥികളും മരണപ്പെട്ടു.

 

 ഇരുവരുടെയും മൃതദേഹങ്ങൾ അഗ്നിരക്ഷാ സേന കണ്ടെത്തി. ഞായറാഴ്‌ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. എരുമേലി കൊടിത്തോട്ടം പാറമടക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികളെയാണ് പാറമടക്കുളത്തിൽ കാണാതായത്. 5 പേരടങ്ങുന്ന സംഘമാണ് പാറമടക്കുളത്തിൽ കുളിക്കാനെത്തിയത്. ഇവരിൽ 2 പേരെയാണ് കുളിക്കുന്നതിനിടെ കാണാതായത്. എരുമേലിയിൽ നിന്നും പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. പ്രദേശവാസികളായ കുട്ടികളാണ് ഇവിടെ കുളിക്കാൻ എത്തിയത്. ഓട്ടോമൊബൈൽ വിദ്യാർത്ഥിയായ ചീരംചേമ്പിൽ ആഷ്‌ലിൻ(19), പ്ലസ് വൺ വിദ്യാർത്ഥിയായ തടത്തിൽ ആഷെർ(16) എന്നിവരാണ് മരണപ്പെട്ടത്. ഇരുവരും പ്രദേശവാസികൾ തന്നെയാണ്. മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.