ചാമംപതാൽ: കൊടുങ്ങൂർ-മണിമല റോഡിൽ ചാമംപതാലിൽ കാറും ട്രാക്ടറും കൂട്ടിയിടിച്ചു ഒരു കുടുംബത്തിലെ 3 പേർക്ക് പരിക്ക്. ആലുവ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

ആലുവ സ്വദേശികളായ ആർ.രഘു (54), ഭാര്യ എൽ.മിനി(50), മകൾ ഇളവയനി രഘു(18) എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കൊടുങ്ങൂർ-മണിമല റോഡിൽ ചാമംപതാൽ ഭാഗത്തു വച്ചായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കുടുംബാംഗങ്ങൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
