പാലാ: പാലാ നീലൂരിൽ കാറും സ്കൂൾ വാനും കൂട്ടിയിടിച്ചു യുവാവിന് പരിക്ക്. മേലുകാവ് സ്വദേശി സാം ജോസഫി (37)നാണു അപകടത്തിൽ പരിക്കേറ്റത്.

വ്യാഴാഴ്ച രാവിലെ 9:30യോടെ നീലൂരിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. കാറും സ്കൂൾ വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ സാം ജോസഫിനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
