പാലാ: പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു തൃശൂർ സ്വദേശിക്ക് പരിക്ക്. തൃശൂർ സ്വദേശി ദിൽഷ ദിനീഷി (25) നാണ് അപകടത്തിൽ പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് 5 മണിയോടെ പാലാ ടൗണിലായിരുന്നു അപകടം.

ദിൽഷയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് പൊൻകുന്നം സ്വദേശികളായ 2 പേർക്ക് പരിക്കേറ്റു. പൊൻകുന്നം സ്വദേശികളായ സി.എസ് രാജു (60), അജിത രാജു (54) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 6 മണിയോടെ ഇടമുള ഭാഗത്ത് വച്ച് ആണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ടു മറിയുകയായിരുന്നു. ഇന്നലെ വൈകിട്ട് പാമ്പാടി വെന്നിമല റൂട്ടിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു പാമ്പാടി സ്വദേശി ജെയിംസ് ചാക്കോയ്ക്ക് (58 ) പരുക്കേറ്റു. വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
