വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക്.


പാലാ: വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 2 പേർക്ക് പരിക്ക്.

 

 പൈകയിൽ വച്ചു അർധരാത്രിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് തമ്പലക്കാട് സ്വദേശി ജോജോ ആന്റണിക്ക് (56) പരുക്കേറ്റു. കുമളിയിൽ വച്ച് പുലർച്ചെ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കുമളി സ്വദേശി പി.കെ.ജയചന്ദ്രന് (46) പരുക്കേറ്റു. അപകടങ്ങളിൽ‌ പരുക്കേറ്റ 2 പേരെയും പാലാ ചേർ‌പ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.