കോട്ടയം: ആരോഗ്യകരമായ ജീവിതം പ്രധാനം ചെയ്യുന്നതിൽ യോഗയുടെ പ്രാധാന്യം വളരെ വലുതാണ് എന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

ദേശീയ ആരോഗ്യദൗത്യം ആയുഷ് വിഭാഗവും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സെന്റർ ഫോർ യോഗ ആൻഡ് നാച്ചുറോപ്പതിയും ചേർന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗാ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യകേരളം കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ കോട്ടയം നഗരസഭാധ്യക്ഷൻ എം.പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജി. ഹരികുമാർ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ സാലി മാത്യു, നഗരസഭാംഗം ജോസ് വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.
