എസ്.എസ്.എൽ.സി. പരീക്ഷയിൽ കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം.


കോട്ടയം: എസ്.എസ്.എൽ.സി. പരീക്ഷയിൽ കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം. ജില്ലയിൽ പരീക്ഷയെഴുതിയ 17086 വിദ്യാർഥികളിൽ 17039 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.

 

 പരീക്ഷയെഴുതിയ 8574 ആൺകുട്ടികളിൽ 8547 പേരും 8512 പെൺകുട്ടികളിൽ 8492 പേരുമാണ് ഉപരിപഠന യോഗ്യത നേടിയത്. 1265 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി (ആൺകുട്ടികൾ-392, പെൺകുട്ടികൾ-873). 

പാലാ- 99.93 ശതമാനം വിജയം (പരീക്ഷയെഴുതിയ 2788 പേരിൽ 2786 പേർ ഉപരിപഠനത്തിന് യോഗ്യത നേടി)

കോട്ടയം-99.78 ശതമാനം വിജയം (പരീക്ഷയെഴുതിയ 6772 പേരിൽ 6757 പേർ ഉപരിപഠനത്തിന് യോഗ്യത നേടി)

കാഞ്ഞിരപ്പള്ളി 99.47 ശതമാനം വിജയം (പരീക്ഷയെഴുതിയ 4731പേരിൽ 4706 പേർ ഉപരിപഠനത്തിന് യോഗ്യത നേടി)

കടുത്തുരുത്തി -99.82 ശതമാനം വിജയം (പരീക്ഷയെഴുതിയ 2795 പേരിൽ 2790 പേർ ഉപരിപഠനത്തിന് യോഗ്യത നേടി)

എന്നിങ്ങനെയാണ് ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികളുടെ വിദ്യാഭ്യാസ ജില്ലതിരിച്ചുള്ള കണക്ക്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം:

പാലാ -292 

കാഞ്ഞിരപ്പള്ളി-324

കോട്ടയം- 461

കടുത്തുരുത്തി-188