പത്തനംതിട്ട: തിരുവല്ല-കായംകുളം സംസ്ഥാനപാതയിലെ പൊടിയാടിയിൽ സ്വകാര്യ ബസ്സും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിയായ ഡ്രൈവർക്ക് ദാരുണാന്ത്യം.

ടിപ്പർ ഡ്രൈവർ കോട്ടയം സ്വദേശി സന്ദീപ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പൊടിയാടി ജങ്ഷനും പുളുക്കിഴ് പാലത്തിനും ഇടയിൽ ആയിരുന്നു അപകടം. ബസ് യാത്രക്കാരായ 21 പേർക്ക് അപകടത്തിൽ പരിക്ക് ഉണ്ട്. തിരുവല്ല ഭാഗത്ത് നിന്നും കായംകുളത്തേക്ക് പോയ അനിഴം ബസ്സും എതിർ ദിശയിൽ നിന്ന് വന്ന ടിപ്പറും തമ്മിലാണ് കൂട്ടിയിടിച്ചത്. ടിപ്പറിന്റെ ക്യാബിനിൽ ഡ്രൈവർ സന്ദീപ് കുടുങ്ങിപ്പോയിരുന്നു. തുടർന്ന് ജെസിബി ഉപയോഗിച്ച് ക്യാബിൻ പൊളിച്ച ശേഷമാണ് അദ്ദേഹത്തെ പുറത്തെടുക്കാനായത്. ബസ്സ് യാത്രക്കാരുടെ ആരുടേയും പരിക്കുകൾ ഗുരുതരമല്ല. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
