പാലാ: പാലായിൽ വയോധികന് പാമ്പ് കടിയേറ്റു. പാലാ നീലൂർ സ്വദേശി പി.എം. തോമസി(71)നാണു പാമ്പിന്റെ കടിയേറ്റത്.

ഞായറാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. വീട്ട് മുറ്റത്തെ മതിലിൽ നിന്നും തോമസിന്റെ കയ്യിൽ പാമ്പിൻ്റെ കടിയേൽക്കുകയായിരുന്നു. ഉടനെ തന്നെ തോമസിനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വയോധികന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
