മണിമല: മണിമലയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്.
റാന്നി അത്തിക്കയം സ്വദേശികളായ കുടുംബാംഗങ്ങളായ ഓമന (61) അജിത് ബാബു (30) എതിർദിശയിലെ കാർ ഓടിച്ചിരുന്ന കൊടുങ്ങൂർ സ്വദേശി ടി.എ പ്രസാദ് (56) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
ശനിയാഴ്ച രാത്രി 12 മണിയോടെ കറിക്കാട്ടൂർ ഭാഗത്ത് വച്ച് ആണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
കോട്ടയത്ത് വിരുന്നിൽ പങ്കെടുത്തു മടങ്ങിയ റാന്നി സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.