നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ഇന്ന്, വോട്ടെണ്ണൽ രാവിലെ 8 നു ആരംഭിക്കും, ആദ്യഫല സൂചനകൾ 9 മണിയോടെ.


കോട്ടയം: ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും. അഞ്ചു കേന്ദ്രങ്ങളിലായാണ് ഒൻപത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുക. ഉദ്യോഗസ്ഥരുെ വോട്ടെണ്ണല്‍ മേശകള്‍ നിര്‍ണയിക്കുന്നതിനുള്ള മൂന്നാം ഘട്ട റാന്‍‍ഡമൈസേഷന്‍ ഇന്നു രാവിലെ നടക്കും.

 

 രാവിലെ ഏഴരയോടെ സ്ഥാനാർഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ സ്ട്രോംഗ് റൂം തുറക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. 8.30ന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകളും എണ്ണിത്തുടങ്ങും. റിട്ടേണിംഗ് ഓഫീസർമാർ നൽകിയിട്ടുള്ള ക്യു.ആർ. കോഡ് പതിച്ച തിരിച്ചറിയൽ കാർഡ് ഉള്ളവരെ മാത്രമേ കൗണ്ടിംഗ് ഹാളുകളില്‍ പ്രവേശിപ്പിക്കൂ. വോട്ടെണ്ണൽ വിവരങ്ങൾ തത്സമയം മാധ്യമങ്ങൾക്ക് നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ബസേലിയോസ് കോളജിലെ കൗണ്ടിംഗ് സെന്‍റലാണ് ജില്ലയിലെ പ്രധാന മീഡിയ സെന്‍റര്‍. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ക്രമസമാധാനം ഉറപ്പാക്കുന്നതിനായി കോട്ടയം ജില്ലയിലെ പടക്കകടകൾ ഉൾപ്പെടെയുള്ളവയിൽ സ്ഫോടക വസ്തുക്കളുടെ വ്യാപാരം നിരോധിച്ചു ജില്ലാ കളക്ടർ ഉത്തരവിലക്കിയിട്ടുണ്ട്. ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പു വരുത്തുന്നതിനായി വോട്ടെണ്ണൽ ദിനമായ ഇന്ന് ജില്ലയിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. ജില്ലയിലെ ഒൻപതു മണ്ഡലങ്ങളിലെയും വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുന്നതിന് ആകെ 126 മേശകളാണ് ക്രമീകരിച്ചിട്ടുള്ളത്. തപാൽ വോട്ടുകൾ എണ്ണുന്നതിന് 54 മേശകളുണ്ട്. ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിലുമായി വോട്ടെണ്ണുന്നതിന് ആകെ 732 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിന് 153 വീതം മൈക്രോ ഓബ്‌സർമാരും കൗണ്ടിംഗ് സൂപ്പർവൈസർമാരും കൗണ്ടിംഗ് അസിസ്റ്റന്റുമാരുമുണ്ട്. ഇതിൽ 20 ശതമാനം ഉദ്യോഗസ്ഥർ റിസർവാണ്. തപാൽ വോട്ടുകൾ എണ്ണുന്നതിന്. തപാൽ വോട്ടുകൾ എണ്ണുന്നതിന് 273 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.