പാലാ: എക്‌സാലോജിക്-സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ടു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിലും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ മന്ത്രിയുമായ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇ ഡി റെയ്ഡ് നടത്തിയതിനു പിന്നാലെ കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് ഷോൺ ജോർജിന്റെ പാലായിലെ വീടിന് നേരെ പ്രതിഷേധ മാർച്ചുമായി സിപിഎം.

പിണറായി വിജയനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ പകപോക്കൽ നടപടിക്കെതിരെയാണ് പാലായിൽ ഷോൺ ജോർജിന്റെ വീടിന് മുന്നിൽ സിപിഎമ്മിന്റെയും ഡിവൈഎഫ്ഐ പാലാ ബ്ലോക്ക് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. നേരിയതോതിൽ ഉന്തും തള്ളും സംഘർഷാവസ്ഥയും ഉണ്ടായെങ്കിലും സ്ഥിതിഗതികൾ ശതമാക്കാൻ വലിയ പോലീസ് സന്നാഹമാണ് ഷോൺ ജോർജ്ജിന്റെ വീടിനു മുൻപിൽ തമ്പടിച്ചിരുന്നത്. സിപിഎമ്മിന്റെ പ്രതിഷേധ മാർച്ചിനെ പ്രതിരോധിക്കാനായി ബിജെപി പ്രവർത്തകരും സ്ഥലത്ത് എത്തിയിരുന്നു.
