പാലാ: പാലായിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു കാൽനടയാത്രികയ്ക്ക് പരിക്ക്. മുണ്ടക്കയം കണയങ്കവയൽ സ്വദേശിനി ആൻസി (45)ക്കാണ് അപകടത്തിൽ പരിക്കേറ്റത്.

പാലാ-പൊൻകുന്നം റോഡിൽ പൂവരണി വിളക്കുമരുത് ഭാഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് ഉടനെ തന്നെ ആൻസിയെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
