കോട്ടയത്ത് വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.


പാലാ: കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്. സ്കൂട്ടറും ബസും കൂട്ടിയിടിച്ച് കുന്നോന്നി സ്വദേശിനി അശ്വതിക്ക് (35) പരുക്കേറ്റു. ബുധനാഴ്ച രാവിലെ 11 മണിയോടെ ഈരാറ്റുപേട്ടയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്.

 

 വലവൂരിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏറ്റുമാനൂർ സ്വദേശി എം.വി.ജോസഫിനു (76) പരുക്കേറ്റു. ബുധനാഴ്ച രാവിലെ 11.30യോടെയാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 25ാം മൈൽ ഭാ​ഗത്ത് വച്ച് കാർ ഡിവൈഡറിൽ ഇടിച്ച് മണിമല സ്വദേശി ഇയോൺ ജോസഫിനു (11) പരുക്കേറ്റു. ഇന്നലെ വൈകിട്ട് സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ അന്തിനാട് സ്വദേശി വിശാഖ് മോ​ഹന് (40) പരുക്കേറ്റു. കഴിഞ്ഞ ദിവസം വെളിയന്നൂരിൽ വച്ച് നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് വെളിയന്നൂർ സ്വദേശി മറിയാമ്മ വർ​ഗീസിനു (65) പരുക്കേറ്റു. വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പരിക്കേറ്റ അഞ്ചു പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.