അഴിമതി തുറന്ന് കാട്ടിയതിൻ്റെ പേരിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ: ഷോൺ ജോർജിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുളള നീക്കം അനുവദിക്കില്ല: ബിജെപി കോട്ടയം വെസ്


പാലാ: അഴിമതി തുറന്ന് കാട്ടിയതിൻ്റെ പേരിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ: ഷോൺ ജോർജിനെ ഒറ്റതിരിഞ്ഞ് അക്രമിക്കാനുളള നീക്കം അനുവദിക്കില്ല എന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റി.

 

 എക്കാലവും അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന ബിജെപിയുടെ പ്രഖ്യാപിത നയമാണ് ഷോൺ ജോർജ് നടപ്പാക്കുന്നത്. അഴിമതിക്കെതിരെയുള്ള ഷോണിൻ്റെ നിയമപോരാട്ടങ്ങൾക്ക് ബിജെപിയുടെ ശക്തമായ പിന്തുണ എക്കാലവും ഉണ്ടാകും എന്നും ബി.ജെ.പി വെസ്റ്റ് ജില്ല പ്രസിഡൻ്റ് ലിജിൻലാൽ പറഞ്ഞു. അഴിമതിക്കും അധികാര ദുർവിനിയോഗത്തിനുമെതിരെ നിയമപരമായ പോരാട്ടം നടത്തി സത്യവും നീതിയും ഉയർത്തിപ്പിടിക്കുന്ന അഡ്വ. ഷോൺ ജോർജിന് ബിജെപി കോട്ടയം ജില്ലാ കമ്മിറ്റിയുടെ പൂർണ്ണ പിന്തുണ അറിയിക്കുന്നതായും ഭീഷണികളെയും സമ്മർദ്ദങ്ങളെയും അവഗണിച്ച് നിയമത്തിന്റെ വഴിയിലൂടെ മുന്നേറുന്ന അദ്ദേഹത്തിന്റെ നിലപാട് പൊതുസമൂഹത്തിന് മാതൃകാപരമായ സന്ദേശമാണ് നൽകുന്നത് എന്നും ലിജിൻ ലാൽ പറഞ്ഞു. അഴിമതി ഏതുതലത്തിലായാലും അതിനെ ചോദ്യം ചെയ്യുന്നതും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതും ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണ്. സത്യത്തിനും നീതിക്കും വേണ്ടി നടത്തുന്ന ഈ നിയമ പോരാട്ടം വ്യക്തിപരമല്ല, മറിച്ച് സമൂഹ നന്മയ്ക്കും പൊതുതാൽപര്യത്തിനും വേണ്ടിയുള്ളതാണെന്ന് ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി വിശ്വസിക്കുന്നതായും ഈ വിഷയത്തിൽ അഡ്വ. ഷോൺ ജോർജിനൊപ്പമുണ്ടാകുമെന്നും അഴിമതിക്കെതിരായ എല്ലാ ജനാധിപത്യ പോരാട്ടങ്ങൾക്കും ശക്തമായ പിന്തുണ തുടരുമെന്നും ബിജെപി വെസ്റ്റ് ജില്ല പ്രസിഡൻ്റ് ലിജിൻലാൽ അറിയിച്ചു.