വനംവകുപ്പുമായി ചേർന്ന് ശബരിമലയിലും പമ്പയിലും ദേവസ്വം ബോർഡിന്റെ ഭൂമിയിൽ ‘ഗ്രീൻ ശബരിമല’ പദ്ധതി നടപ്പാക്കും.


കോട്ടയം: വനംവകുപ്പുമായി ചേർന്ന് ശബരിമലയിലും പമ്പയിലും ദേവസ്വം ബോർഡിന്റെ ഭൂമിയിൽ ‘ഗ്രീൻ ശബരിമല’ പദ്ധതി നടപ്പാക്കും. ശബരിമല ആൾക്കൂട്ട നിയന്ത്രണത്തിന്‌ പുതിയ ബാരിക്കേഡ്‌ സിസ്‌റ്റം നടപ്പിലാക്കും.

 

 നിലവിലുള്ള ബാരിക്കേഡ്, വടം ഉപയോഗിച്ച് ആളെ തടയൽ എന്നീ സംവിധാനങ്ങൾ ഒഴിവാക്കി പകരം തീർഥാടക സൗഹൃദപരമായ പുതിയ ബാരിക്കേഡ് സിസ്റ്റം ദേവസ്വം ബോർഡ് പൊലീസിനായി വാങ്ങിനൽകും. ശബരിമലയ്ക്ക് അനുയോജ്യമായ മരങ്ങൾ വച്ചുപിടിപ്പിക്കുകയാണ് ‘ഗ്രീൻ ശബരിമല’ പദ്ധതിയുടെ ലക്ഷ്യം. രണ്ടുവർഷം നീളുന്ന പദ്ധതി വരുന്ന മഴക്കാലത്തിനുമുമ്പ്‌ ആരംഭിക്കും. ദേവസ്വം ബോർഡ് ആസ്ഥാനത്ത് പ്രസിഡന്റ്‌ കെ ജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബോർഡംഗങ്ങളായ കെ രാജു, പി ഡി സന്തോഷ് കുമാർ, ശബരിമല പൊലീസ് ചീഫ് കോർഡിനേറ്റർ എസ് ശ്രീജിത്‌ തുടങ്ങിയവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.