പാലാ: പാലായിൽ നിയന്ത്രണംവിട്ട കാർ മതിലിലിടിച്ചു മതിലിലെ കല്ല് വീട്ടിനുള്ളിലേക്ക് തെറിച്ച് വീണ് 2 വയസ്സുകാരിക്ക് പരിക്ക്.

പാലാ സ്വദേശിനിയായ 2 വയസുകാരി കാതറീനെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അപകടം സംഭവിച്ചത്. കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചതിനെ തുടർന്ന് മതിലിലെ കല്ല് വീട്ടിനുള്ളിലേക്ക് തെറിച്ച് വീണ് ദേഹത്തു കൊണ്ട് ആണ് 2 വയസ്സുകാരിക്ക് പരിക്കേറ്റത്.
