പാലക്കാട് ചിറ്റൂരിൽ ടോറസ് ലോറിയിൽ നിന്നും മണ്ണ് ഇറക്കുന്നതിനായി ഹൈഡ്രോളിക് ഉപയോഗിച്ച് പിൻവശം പൊക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഡ്രൈവർക്ക


കോട്ടയം: പാലക്കാട് ചിറ്റൂരിൽ ടോറസ് ലോറിയിൽ നിന്നും മണ്ണ് ഇറക്കുന്നതിനായി ഹൈഡ്രോളിക് ഉപയോഗിച്ച് പിൻവശം പൊക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് ഡ്രൈവർക്ക് ദാരുണാന്ത്യം. കോട്ടയം കടനാട് നീലൂർ മാവറയിൽ രഞ്ജിത്ത് എം രാജൻ (36) ആണ് മരിച്ചത്.

 

 പാലക്കാട് ചിറ്റൂർ മീനാക്ഷിപുരം കമ്പാലത്തറയിൽ ആണ് അപകടം ഉണ്ടായത്. ടോറസിന്റെ ടയറിൽനിന്ന്‌ പുക ഉയരുന്നത് കണ്ട് പുറത്തേക്കുചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ടൻ പൊള്ളാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചൊവ്വ വൈകിട്ടാണ്‌ അപകടം. ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹം ബുധനാഴ്ച പോസ്റ്റ്മോർട്ടം നടത്തി കോട്ടയത്തേക്ക് കൊണ്ടുപോയി. മീനാക്ഷിപുരം  പൊലീസ് ഇൻക്വസ്റ്റ് നടത്തി. സംസ്‌കാരം വ്യാഴം പകൽ രണ്ടിന്‌ വീട്ടുവളപ്പിൽ.  അച്ഛൻ: രാജു. അമ്മ: ഓമന. ഭാര്യ: ബി എം ഉണ്ണിമായ (തുടങ്ങനാട് ചിറക്കുന്നേൽ കുടുംബാംഗം, അക്ഷയ നീലൂർ).