ഇന്നും മഴ തുടരും,കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.


കോട്ടയം: സംസ്ഥാനത്ത് വേനൽ മഴ മുന്നറിപ്പ് തുടരുന്നു. കോട്ടയം ഉൾപ്പടെ വിവിധ ജില്ലകളിൽ ഇന്നും ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ഇടുക്കി മലപ്പുറം വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ജില്ലയിൽ നാളെയും യെല്ലോ മുന്നറിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി കോഴിക്കോട് വയനാട് കണ്ണൂർ ജില്ലകളിലാണ് നാളെ മുന്നറിയിപ്പുള്ളത്. കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ ഉൾപ്പടെ ശക്തമായ മഴയാണ് ലഭിച്ചത്. ശക്തമായ കാറ്റിൽ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Next
This is the most recent post.
Previous
Older Post