വൈക്കം-വെച്ചൂര്‍ റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി.


വൈക്കം: കിഫ്ബി ധനസഹായത്തോടെ ആധുനിക നിലവാരത്തില്‍ വീതികൂട്ടി നിര്‍മിക്കുന്ന വൈക്കം-വെച്ചൂര്‍ റോഡിനായി സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ നിർമ്മിതികൾ പൊളിച്ചു നീക്കി തുടങ്ങി. തോട്ടകം മുതൽ തലയാഴം പഞ്ചായത്ത് വരെയുള്ള ആദ്യ റീച്ചിൽ പെട്ട തലയാഴം വളഞ്ഞമ്പലത്തെ ഒരു വീട് കെആർഎഫ്ബി അധികൃതർ പൊളിച്ചു നീക്കി.

 

 ആദ്യഘട്ടമായി 14 പേരുടെ കൈവശമുണ്ടായിരുന്ന ഭൂമിയിലെ നിർമ്മിതികൾ ആണ് പൊളിച്ചു നീക്കുന്നത്. ഇതോടൊപ്പം തന്നെ അമ്പതോളം പേരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വസ്‌തുക്കളിലെ നിർമ്മിതികൾ പൊളിച്ചു നീക്കുവാനുള്ള ലേല നടപടികൾ പുരോഗമിച്ചു വരുകയാണ്. ആദ്യ റീച്ചിൽപ്പെട്ട 200 ഭൂവുടമസ്ഥർക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ വില കൈമാറിക്കഴിഞ്ഞു. തലയാഴം പഞ്ചായത്ത് മുതൽ ഇടയാഴം ജംഗ്ഷൻ വരെയുള്ള രണ്ടാം റീച്ചിലെ ഭൂവുടമസ്ഥരുടെ ഹിയറിംഗ് നടപടികൾ പൂർത്തീകരിച്ചിരുന്നു. ഇവരുടെ ഭൂമി വില കൈമാറുന്ന നടപടികൾ പുരോഗമിച്ചു വരുകയാണ്. ജില്ലാ കളക്ടർ അടക്കം റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ പൊതുതിരഞ്ഞെടുപ്പമായി ബന്ധപ്പെട്ട ജോലികളിൽ വ്യാപൃതരായിരുന്നതിനാൽ ആണ് ഈ നടപടികൾക്ക് ചെറിയ കാലതാമസം സംഭവിച്ചത്. തിരഞ്ഞെടുപ്പ് ജോലികൾ അവസാനിച്ചാലുടൻ ഇടയാഴം ജംഗ്ഷൻ മുതൽ കൈപ്പുഴമുട്ട് വരെയുള്ള മൂന്നാം റീച്ചിലെ ഭൂവുടമസ്ഥരുടെ ഹിയറിംഗ് നടപടികൾ ആരംഭിക്കാനാകും.

Next
This is the most recent post.
Previous
Older Post