കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള്‍ പൊട്ടി വീണു.


കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ അതിശക്തമായി വീശിയടിച്ച കാറ്റിൽ പള്ളിയുടെ ചില്ലുകള്‍ പൊട്ടി വീണു. കാഞ്ഞിരപ്പള്ളി ചെറുവള്ളി സെന്റ്.മേരീസ് പള്ളിയുടെ ചില്ലുകള്‍ ആണ് പൊട്ടി വീണത്. ശക്തമായ കാറ്റിൽ ചില്ലുകൾ പൊട്ടി പള്ളിക്കുള്ളിലേക്ക് വീഴുകയായിരുന്നു.

 

 പള്ളിയുടെ മുകൾഭാഗത്തുണ്ടായിരുന്ന ചില്ലുകളാണ് പൊട്ടിയത്. മേഖലയിൽ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റായിരുന്നു. പള്ളിയിൽ കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.