ഈരാറ്റുപേട്ട പിണ്ണാക്കനാട് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് 3 കുട്ടികൾക്ക് പരിക്ക്, വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 5 പേർക്ക് പരിക്ക്.


പാലാ: ഈരാറ്റുപേട്ട പിണ്ണാക്കനാട് നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ച് 3 കുട്ടികൾക്ക് പരിക്ക്. സഹോദരങ്ങളായ കദളിക്കാട് മടക്കത്താനം സ്വദേശികളായ അനറ്റ് ജൂബിൻ (9) അൻവിൻ ജൂബിൻ (7) ബന്ധു വാഴക്കുളം അരീക്കുഴ സ്വദേശി അലൻ (10) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

 

 വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്. കുടുംബാംഗങ്ങൾക്കൊപ്പം സഞ്ചരിക്കവേ നിയന്ത്രണംവിട്ട കാർ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മൂന്നു കുട്ടികളെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അയർക്കുന്നത്ത് വെച്ച് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് അയർക്കുന്നം സ്വദേശി അനൂപിന്(35) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു അപകടം ഉണ്ടായത്. കൂടല്ലൂരിൽ വച്ച് സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് കടപ്പൂര് സ്വദേശി സുരേഷ് ശങ്കറിന് (64) പരുക്കേറ്റു. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. ഇരുവരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.