കോട്ടയം: കന്യാകുമാരിയിൽ കാണാതായ കോട്ടയം സ്വദേശിനികളായ സഹോദരിമാരെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം കിടങ്ങൂര്‍ കുരിക്കാട്ടിൽ എടാട്ട് ഫിലിപ്പിന്റെയും മേരിയുടെയും മക്കളായ ആൻ ഫിലിപ്പ് (35), മീര ഫിലിപ്പ് (32) എന്നിവരെയാണ് കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ കന്യാകുമാരി വാവതുറൈ ചൂണ്ടവളവ് ഭാഗത്ത് കടലിൽ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരും അമേരിക്കയിൽ നിന്നും അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു. കോട്ടയത്ത് എത്തിയ ഇരുവരും രമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 26ന് വൈകുന്നേരമാണ് കന്യാകുമാരിയിലെത്തിയത്. ഇരുവരും കന്യാകുമാരിയിൽ ഒരു ഹോട്ടലിൽ മുറിയെടുത്തിരുന്നു. എന്നാൽ, ഇവിടെ നിന്നും പുറത്തുപോയ ഇവര്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും ഹോട്ടലിൽ തിരിച്ചെത്തിയില്ല. തുടര്‍ന്ന് കന്യാകുമാരി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഹോട്ടൽ ജീവനക്കാര്‍ യുവതികളുടെ അമ്മ മേരിയെ അവര്‍ നൽകിയ മൊബൈൽ നമ്പറിൽ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുവതികളുടെ പിതാവ് ഫിലിപ്പിന്‍റെ സഹേദരനും ബന്ധുക്കളും കന്യാകുമാരിയിലെത്തുകയായിരുന്നു. വിവിധയിടങ്ങളിൽ അന്വേഷിച്ചെങ്കിലും എവിടെയും കണ്ടെത്താനായില്ല. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയിൽ കന്യാകുമാരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിനായി ആശാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കന്യാകുമാരിയിൽ വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു ഇരുവരും. പതിനഞ്ചു വർഷമായി അമേരിക്കയിൽ താമസക്കാരാണ്. ഇരുവര്‍ക്കും എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
