കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ റേഷൻ കടയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. അരിച്ചാക്കിനിടയിൽ പതുങ്ങിയ നിലയിലായിരുന്നു മൂർഖൻ പാമ്പ്.

കാഞ്ഞിരപ്പള്ളി പട്ടിമറ്റത്തെ ഒരു റേഷൻ കടയിൽ ആണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. റേഷൻ കടയുടമ കടയ്ക്കുള്ളിൽ പാമ്പിനെ കണ്ടതോടെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ചു വനം വകുപ്പിന്റെ റെസ്ക്യൂ സംഘമെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.
