കോട്ടയം ജില്ലയിൽ 3 കാർ അപകടങ്ങളിലായി 4 പേർക്ക് പരിക്ക്.


കോട്ടയം: ജില്ലയിൽ 3 കാർ അപകടങ്ങളിലായി 4 പേർക്ക് പരുക്കേറ്റു. കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വഞ്ചിമല സ്വദേശി പി.ബി ജ്യോതിഷി(42) നും പശ്ചിമ ബംഗാൾ സ്വദേശി ബിർബൽ മണ്ഡൽ(36) എന്നിവർക്കു പരുക്കേറ്റു. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം ഉണ്ടായത്.

 

 എയർപോർട്ടിൽ നിന്ന് വഞ്ചിമലക്ക് വരുന്ന വഴി രാമപുരത്തിനും പാലായ്ക്കും ഇടയിലാണ് അപകടം ഉണ്ടായത്. രാമപുരത്തിന് സമീപത്തു വച്ച് കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ചിറക്കടവ് സ്വദേശിനി റോസമ്മ ജോണിന് (74)പരുക്കേറ്റു. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കടപ്ലാമറ്റത്ത് വച്ച്  കാർ മതിലിൽ ഇടിച്ചുണ്ടായ മറ്റാരു അപകടത്തിൽ കടപ്ലാമറ്റം സ്വദേശി ജിനു അജേഷിന് (35) പരുക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെയാണ്  അപകടം ഉണ്ടായത്. വിവിധ കാർ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Next
This is the most recent post.
Previous
Older Post