കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 2 കോട്ടയം സ്വദേശികൾ ഉൾപ്പടെ 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.


കോതമംഗലം: കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 2 കോട്ടയം സ്വദേശികൾ ഉൾപ്പടെ 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.

 

 കോട്ടയം സ്വദേശിയായ ചാമംപതാൽ പുതുപ്പറമ്പിൽ അതുൽ രാജ് (22), ചങ്ങനാശ്ശേരി ഐ.ഇ നഗർ പ്ലാമൂട്ടിൽ ബിയോണ്‍ ബിജു (22),  തിരുവനന്തപുരം സ്വദേശിയായ ഹരീഷ് വി.ബി. (22) എന്നിവരാണ് മുങ്ങി മരിച്ചത്. മൂവരും കോതമംഗലം ബസേലിയോസ് ഡന്റല്‍ കോളജിലെ വിദ്യാര്‍ഥികളാണ്. കോതമംഗലം വടാട്ടുപാറയില്‍ പലവന്‍പടി പുഴയില്‍ സഹപാടികൾക്കൊപ്പം കുളിക്കാനിറങ്ങിയതിനിടെ മൂവരും ഒഴുക്കിൽപ്പെടുകയായിരുന്നു. 9 പേരടങ്ങുന്ന വിദ്യാർത്ഥികളുടെ സംഘമാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഇവർ ഒഴുക്കിൽപ്പെട്ടതു കണ്ടു സഹപാഠികൾ ഒച്ചവെച്ചതോടെ നാട്ടുകാർ ഓടിയെത്തുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും നടത്തിയ തിച്ചലിലാണ് മൂവരെയും കണ്ടെത്തിയത്. വിദ്യാർഥികളെ ഉടൻതന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടു പേര് ഒഴുക്കിൽപ്പെട്ടതെന്നാണ് വിവരം. പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

Next
This is the most recent post.
Previous
Older Post