ഈരാറ്റുപേട്ട-വാഗമൺ വാഹനാപകടം: പരിക്കേറ്റ ട്രാവലർ ഡ്രൈവറെയും 2 യാത്രക്കാരെയും പാലായിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമൺ വാഹനാപകടത്തിൽ പരിക്കേറ്റ ട്രാവലർ ഡ്രൈവറെയും 2 യാത്രക്കാരെയും പാലായിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 കടയനിക്കാട് സ്വദേശികളായ രാജു (60), ആനന്ദ് (52) ട്രാവലർ ഡ്രൈവർ സുഭാഷ് (42) എന്നിവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. ഈരാറ്റുപേട്ട-വാഗമണ്‍ റൂട്ടിൽ തീക്കോയി വെള്ളികുളത്തിന് സമീപം ഇഞ്ചപ്പാറയിൽ ആണ് അപകടം ഉണ്ടായത്. അപകടത്തിൽ ട്രാവലറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. വാഹനത്തിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. മണിമലയിൽ നിന്നും വാഗമണ്ണിൽ വിനോദയാത്ര പോയ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ട്രാവലറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.