ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി ബസ്സും ട്രാവലറും കൂട്ടിയിടിച്ച് അപകടം, ഡ്രൈവറുടെ നില ഗുരുതരം, അപകടത്തിൽ ഏഴു പേർക്ക് പരിക്ക്.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി ബസ്സും ട്രാവലറും കൂട്ടിയിടിച്ച് അപകടം. ഈരാറ്റുപേട്ട-വാഗമണ്‍ റൂട്ടിൽ തീക്കോയി വെള്ളികുളത്തിന് സമീപം ഇഞ്ചപ്പാറയിൽ ആണ് അപകടം ഉണ്ടായത്.

 

 അപകടത്തിൽ ഡ്രൈവറുടെ നിലഗുരുതരമാണ്‌. അപകടത്തിൽ 7 പേർക്ക് പരിക്കുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്നിരക്ഷാസേനയും ഈരാറ്റുപേട്ടയിലെ സന്നദ്ധ സംഘടനകളുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ ട്രാവലറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. വാഹനത്തിന്റെ മുൻഭാഗം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. മണിമലയിൽ നിന്നും വാഗമണ്ണിൽ വിനോദയാത്ര പോയ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ട്രാവലറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.