പാലാ: കോട്ടയം ജില്ലയിൽ വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ 6 പേർക്ക് പരിക്ക്. ഇടപ്പാടിയിൽ വച്ച് കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മുരിക്കുംപുഴ സ്വദേശി എബിന് (19) പരുക്കേറ്റു. 10 മണിയോടെയാണ് അപകടം ഉണ്ടായത്.

അറുനൂറ്റിമംഗലം ഭാഗത്ത് വച്ച് സ്‌കൂട്ടറും വാനും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരി അറുനൂറ്റിമംഗലം സ്വദേശിനി പി സി .അന്നമയ്ക്ക് (66 ) പരുക്കേറ്റു. 10 മണിയോടെയാണ് അപകടം ഉണ്ടായത്. കാഞ്ഞിരപ്പളളിയിൽ വച്ച് ബൈക്ക് പോസ്‌റ്റിൽ ഇടിച്ചു കാഞ്ഞിരപ്പള്ളി സ്വദേശി സാവിയോ ജോബിക്ക് (18) പരുക്കേറ്റു. ഇന്നു പുലർച്ചെയാണ് അപകടം. ഇന്നലെ രാത്രി കാറും ബൈക്കും വെള്ളാപ്പളളി ഭാഗത്ത് വെച്ച് കൂട്ടിയിടിച്ച് രാമപുരം സ്വദേശിനി സോഫി ജോസഫിന് (62) പരുക്കേറ്റു. കൊക്കയാറിൽ വച്ച് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ മേലോരം സ്വദേശിനി എലിസബത്തിന് (43) പരുക്കേറ്റു. മഞ്ഞാമറ്റം ഭാഗത്ത് വച്ച് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക് യാത്രികൻ ചെങ്ങളം സ്വദേശി ബിനോ ടോണിയോയ്ക്ക് (47) പരുക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പരിക്കേറ്റ 6 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
