എരുമേലി: കോട്ടയം എരുമേലിയിൽ ഇടിമിന്നലേറ്റ് ഗർഭിണിയായ പശുവും 16 ദിവസം പ്രായമായ കിടാവും ചത്തു.

വ്യാഴാഴ്ച രാവിലെ അഞ്ചരയോടെയാണ് സംഭവം. കോട്ടയം എരുമേലി മുക്കൂട്ടുതറ ഉമ്മിക്കുപ്പ പുല്ലാട് സ്വദേശി ജോസ്‌കുട്ടി ചാക്കോയുടെ ഗർഭിണിയായ പശുവും മറ്റൊരു പശുവിന്റെ 16 ദിവസം പ്രായമായ കിടാവിനുമാണ് പുലർച്ചെ മിന്നലേറ്റത്. രാവിലെ ജോസ്‌കുട്ടി പാൽ കറന്നു തൊഴുത്തിൽ നിന്നും മാറിയതിന്റെ തൊട്ടു പിന്നാലെയാണ് പശുവിനും കിടാവിനും മിന്നലേറ്റത്. മൃഗ ഡോക്ടർ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ജഡം മറവ് ചെയ്യും. ഇന്നലെ വൈകിട്ട് മുതൽ എരുമേലിയുടെ കിഴക്കൻ മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയാണ് പെയ്തിരുന്നത്.
