കാഞ്ഞിരപ്പള്ളി: പനി ബാധിച്ചു ചികിത്സയിലിരിക്കെ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി കപ്പാട് കാരയ്ക്കാട്ട് ജയ്സൺ ജോസഫാണ് (49) മരിച്ചത്.

പനി ബാധിച്ചു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പാലാ ഇടിമണ്ണിക്കൽ ജ്വല്ലറി ജീവനക്കാരനായിരുന്നു. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10:30ന് കാഞ്ഞിരപ്പള്ളി കപ്പാട് മാർ ശ്ലീവ ദേവാലയത്തിൽ നടക്കും.
