പാലാ: പാലായിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 3 പേർക്ക് പരിക്ക്. മലപ്പുറം സ്വദേശികളായ രമ്യ( 44), ബിജുമോൻ (53), സാന്ദ്ര ( 22) എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 2:30 യോടെയാണ് അപകടം ഉണ്ടായത്. ചേർപ്പുങ്കൽ-മുത്തോലി റൂട്ടിൽ ഇന്ത്യാർ ഫാക്ടറിക്കു സമീപം ആണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ 3 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാറുകളുടെ മുൻഭാഗം പൂർണ്ണമായും തകർന്നു.
