കോട്ടയം: പാചക വാതക പ്രതിസന്ധിക്കു പിന്നാലെ വിറകിനും ക്ഷാമം നേരിടുന്നതോടെ ജില്ലയിൽ ഹോട്ടൽ വ്യാപാരികൾ വീണ്ടും പ്രതിസന്ധിയിൽ.

പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ വിറക് അടുപ്പിലേക്ക് ഭൂരിഭാഗം ഹോട്ടലുകളും മാറിയിരുന്നു. വിറക് ലഭ്യത കുറഞ്ഞതോടെ വിപണിയിൽ വിറകിന്റെ വിലയും ഉയർന്നു. ഇപ്പോൾ വിറകിന്റെ ലഭ്യതയ്ക്കും ക്ഷാമം നേരിട്ടതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ഹോട്ടൽ മേഖല. പാഴ്മരങ്ങളുടെ വില ടണ്ണിന് 6000 രൂപ മുതൽ 8000 രൂപ വരെ എത്തി നിൽക്കുകയാണ്.
