സംസ്ഥാനത്ത് ബക്രീദിന് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു സംസ്ഥാന സർക്കാർ.


തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദിന് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു സംസ്ഥാന സർക്കാർ. 27 നു ബക്രീദ് അവധിക്കു പുറമെ 28ന് എല്ലാ സർക്കാർ ഓഫിസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

 സംസ്ഥാനത്ത്  ബക്രീദ് ആഘോഷം 28 നു നടക്കുന്ന സാഹചര്യത്തിലാണ് വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.