നിയമസഭാ തെരഞ്ഞെടുപ്പ്: കോട്ടയത്ത് യുഡിഎഫ് തരംഗം, തകർന്നടിഞ്ഞു എൽഡിഎഫ്. ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിൽ 9 ഇടങ്ങളിലും വിജയിച്ചു കയറി യുഡിഎഫ്.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ യുഡിഎഫ് തരംഗം. ജില്ലയിൽ യുഡിഎഫിന്റെ വിജയക്കാറ്റ് ആഞ്ഞു വീശുകയായിരുന്നു. ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിൽ 8 ഇടങ്ങളിലും വിജയിച്ചു കയറി യുഡിഎഫ്.

 

 തുടക്കത്തിൽ വിവിധ മണ്ഡലങ്ങളിൽ യുഡിഎഫിന് ലീഡ് നില കുറഞ്ഞെങ്കിലും പിന്നീട് ലീഡ് നില തകർക്കാനാകാത്ത വിധം ഉയരുകയായിരുന്നു. കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച റോണി കെ ബേബിയും പാലായിൽ മാണി സി കാപ്പനും പൂഞ്ഞാറിൽ സെബാസ്റ്റ്യൻ എം ജെ യും വിജയിച്ചു. ചങ്ങനാശേരിയിൽ വിനു ജോബ്, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ, ഏറ്റുമാനൂരിൽ നാട്ടകം സുരേഷും കടുത്തുരുത്തിയിൽ മോൻസ് ജോസഫും വൈക്കത്ത് ബിനിമോനും വിജയിച്ചു.

Next
This is the most recent post.
Previous
Older Post