മണിമല: മണിമലയിൽ കാർ നിയന്ത്രണംവിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ഈരാറ്റുപേട്ട സ്വദേശിക്ക് ദാരുണാന്ത്യം. അരുവിത്തുറ സ്വദേശി ബ്രിജിത്ത് മാത്വു (95) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ ആണ് അപകടം ഉണ്ടായത്. കുടുംബാഗങ്ങൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ടു വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ബിന്ദു റോയി (52),റോയി മാത്യു (47), പ്രിയ റോയി (17), ശ്രിയ റോയി(15) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ കുടുംബാഗങ്ങളായ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മണിമലയിലുള്ള ബന്ധുവിൻ്റെ മരണ വീട്ടിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.
