പാലാ: പാലായിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി. പാലാ ബൈപാസ് റോഡിൽ ഞായറാഴ്ച്ച രാത്രി 10:15 ഓടെയാണ് അപകടം ഉണ്ടായത്.

കുടുംബാംഗങ്ങളും ബന്ധുക്കളുമായ വാഴൂർ പുളിക്കൽ കവല 14 -ാം മൈൽ സ്വദേശികളായ തോമസ് കുട്ടി (66), സിബി തോമസ് (61), മോഹൻ ജോസഫ് (71), ഗീത മോഹൻ (64) എന്നിവർക്കാണ് പരുക്കേറ്റത്. വിവാഹ വിരുന്നിൽ പങ്കെടുത്തു മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ പരിക്കേറ്റ 4 പേരെയും പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
