തിരുവനന്തപുരം: രാജ്യാന്തര വിപണിയിലെ വിലവ്യതിയാനങ്ങളും പശ്ചിമേഷ്യൻ സംഘർഷവും ചൂണ്ടിക്കാട്ടി രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലീറ്ററിന് 2.61 രൂപയും ഡീസൽ ലീറ്ററിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്.

ഇന്ധന വില വർദ്ധനവ് സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നാലാം തവണയാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്. ഇതോടെ രണ്ടാഴ്ച്ചക്കിടെ പെട്രോൾ-ഡീസൽ വില കൂടിയത് 8 രൂപയാണ്. ഇതോടെ വിപണിയിലും വിലക്കയറ്റമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പൊതുഗതാഗത സംവിധാനത്തിലും നിരക്ക് ഉയരാൻ സാധ്യതയുണ്ട്. മെയ് 15ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടി. മെയ് 19ന് 90 പൈസ വീതം വര്‍ധിപ്പിച്ചു. മെയ് 23 ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്. ഇന്ന് പെട്രോളിന് രണ്ടു രൂപ 61 പൈസയും ഡീസലിന് രണ്ടു രൂപ 71 പൈസയും കൂട്ടി.
