കോട്ടയം അയർക്കുന്നത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മതിലിലിടിച്ചു യാത്രക്കാർക്ക് പരിക്ക്.


അയർക്കുന്നം: കോട്ടയം അയർക്കുന്നത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മതിലിലിടിച്ചു യാത്രക്കാർക്ക് പരിക്ക്.

 

 കോട്ടയം പാലാ റോഡിൽ അയർക്കുന്നം കൊങ്ങാണ്ടൂരിൽ ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ അയർക്കുന്നം സ്വദേശി ബെന്നി സെബാസ്റ്യൻ (55), ഭാര്യ ലിജി ബെന്നി(50), കെഴുവംകുളം സ്വദേശികളായ അഖിൽ കൃഷ്ണ (13), മാതാവ് ശ്രീവിദ്യ (44) എന്നിവരെ പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ എട്ടോളം പേർക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽ പരിക്കേറ്റ മറ്റുള്ളവരെ കിടങ്ങൂരും കോട്ടയത്തുമായി ആശുപത്രിൽ പ്രവേശിപ്പിച്ചു. മഴയിൽ റോഡി തെന്നി നിയന്ത്രണം നഷ്ടമായതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.