ഇത്തവണ കൂടുതൽ സീറ്റ് നേടി എൽഡിഎഫ് മൂന്നാം ഊഴത്തിൽ എത്തും: വി എൻ വാസവൻ.


പാമ്പാടി: സംസ്ഥാനത്ത് ഇത്തവണ കഴിഞ്ഞ തവണയെക്കാൾ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് മൂന്നാം ഊഴത്തിൽ എത്തും എന്ന് വി എൻ വാസവൻ.

 

 പാമ്പാടി എംജിഎം ഹൈസ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021 ൽ ലഭിച്ച സീറ്റുകളിൽ കൂടുതൽ ഇത്തവണ ലഭിക്കും. കേരളത്തിലെ ജനങ്ങൾ ഒരു വികസിത കേരളം എന്ന ആശയം അർത്ഥ പൂർണ്ണമായി നെഞ്ചിലേറ്റിയിരിക്കുകയാണ്. സർക്കാർ നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളും വോട്ടായി മാറും ഭരണ മാറ്റമല്ല, ഭരണ തുടർച്ചയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത് എന്നും വി എൻ വാസവൻ പറഞ്ഞു.