ഈരാറ്റുപേട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ വിജയം നൂറു ശതമാനം ഉറപ്പാണ് എന്ന് എൻഡിഎ സ്ഥാനാർഥി പി സി ജോർജ്.

ഈരാറ്റുപേട്ട ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ബൂത്ത് നമ്പർ 21 ൽ പി സി ജോർജ് വോട്ട് രേഖപ്പെടുത്തി. ഭാര്യ ഉഷ ജോർജ്,മകൻ ഷെയ്ൻ ജോർജ് തുടങ്ങിയവർക്കൊപ്പമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ഇരുപത്തിനായിരത്തിനു മുകളിൽ ഭൂരിപക്ഷം ലഭിച്ചു വിജയിക്കുമെന്നും പി സി ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.

