ചങ്ങനാശ്ശേരി: ഭരണമാറ്റം വേണോ വേണ്ടയോ എന്ന കാര്യത്തിൽ അഭിപ്രായം പറയാനില്ല എന്നും നിലവിലെ സാഹചര്യങ്ങൾ പഠിച്ച് വോട്ട് ചെയ്യുക, ജനാധിപത്യം വിജയിക്കട്ടെ എന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.

ചങ്ങനാശ്ശേരി വാഴപ്പിള്ളി സെന്റ്. തെരേസാസ് സ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ അങ്ങനെ ഒരു ട്രെൻഡും ഇല്ല, ആരാണോ ജയിക്കുന്നത് അവർ വരട്ടെ, നിലവിലെ സാഹചര്യങ്ങൾ പഠിച്ചു ഓരോ വോട്ടറും വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കൊള്ളയുടെ കാര്യത്തിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്നും സർക്കാരും കോടതിയും അന്വേഷിച്ചു കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

