കോട്ടയത്ത് വമ്പിച്ച വിജയം നേടും, ജില്ലയിൽ ഒൻപത് സീറ്റുകളും യുഡിഎഫ് നേടും: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ.


കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് വമ്പിച്ച വിജയം നേടുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. വയസ്കര ഗവൺമെൻ്റ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നു അദ്ദേഹം.

 

 ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലും വിജയിക്കുമെന്നും ജനങ്ങളുടെ അസംതൃപ്തിയും വിഷമങ്ങളും വോട്ടായി മാറുമെന്നും വലിയ വിജയമുണ്ടാകുമെന്നും തിരുവഞ്ചൂർ പറഞ്ഞു. പൊതുപ്രവർത്തനനത്തിൽ വിനയം ആവശ്യമാണെന്നും ഇപ്പോഴത്തെ സർക്കാരിനതില്ല, നാക്കെടുത്താൽ ധിക്കാരം മാത്രമാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ അവകാശം അധികാരം കൊണ്ട് അടിച്ചമർത്തുന്ന സർക്കാർ ചെയ്യുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.