ആരോഗ്യരംഗത്ത് പുതിയ ചുവടുവെപ്പുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ.


ഈരാറ്റുപേട്ട: ആരോഗ്യരംഗത്ത് പുതിയ ചുവടുവെപ്പുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ. ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രത്യേക അലർജി/ആസ്ത്മ ക്ലിനിക്കും, ശസ്ത്രക്രിയയില്ലാതെ കാൽമുട്ട് വേദന പരിഹരിക്കാനുള്ള ക്നീ പ്രെസെർവഷൻ ക്ലിനിക്കും പ്രവർത്തനമാരംഭിച്ചു. സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ക്ലസ്റ്റർ സി.ഇ.ഒ പ്രകാശ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി പി നാസർ ആസ്ത്മ/അലർജി ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കാൽമുട്ടുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായുള്ള ക്നീ പ്രെസെർവഷൻ ക്ലിനിക്കിന്റെ ഉദ്ഘാടനം നഗരസഭാ പ്രതിപക്ഷ നേതാവ് ഇ എ സവാദ്  നിർവ്വഹിച്ചു. പ്രസ്തുത യോഗത്തിൽ നഗരസഭാ കൗൺസിലർ റസ്ന ഹസീർ, സൺറൈസ് ഹോസ്പിറ്റൽ സി.ഒ.ഒ സുബാഷ് തോട്ടുവേലിൽ, സീനിയർ മാനേജർ പ്രജീഷ് ജി എന്നിവർ ആശംസകൾ നേർന്നു. ആരോഗ്യരംഗത്തെ മികച്ച സേവനങ്ങൾ പൊതു  ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന ക്ലിനിക്കുകളുടെ  പ്രവർത്തനം ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ആരംഭിച്ചിരിക്കുന്നത്.